Flash News

യുപി തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പകുതിയോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടം

യുപി തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍  പകുതിയോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടം
X


ലഖ്‌നൗ: യുപിയില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. പകുതിയോളം സീറ്റില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. വിജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി പരാജയപ്പെട്ടുവെന്നാണ് കണക്കുകള്‍ നിരത്തി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.  2,366 സീറ്റുകളില്‍ ജയിച്ച ബിജെപിക്ക് നഷ്ടമായത് 3,656 സീറ്റുകളാണ്. ഇതില്‍ 45 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണംപോലും നഷ്ടമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മറ്റുപാര്‍ട്ടികളെ അപേക്ഷിച്ച് കൂടുതലാണ് എന്നതും ബിജെപിയെ പ്രതിരോധത്തിലാക്കുന്നു.
12,644 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 8,038 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. മറ്റ് പാര്‍ട്ടികള്‍ മത്സരിച്ചതിലും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചത് ബിജെപിയാണ്. നഗര-പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിച്ചവരില്‍ 664 പേര്‍ വിജയിച്ചപ്പോല്‍ 1,462 പേര്‍ക്കാണ് കെട്ടിവച്ച പണം നഷ്ടമായത്.
എസ്പി, ബിഎസ്പി,കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് യഥാക്രമം 54 ശതമാനവും 66 ശതമാനവും, 75 ശതമാനവും സീറ്റുകളില്‍  പണം നഷ്ടമായി.

Next Story

RELATED STORIES

Share it