Flash News

യുപിയില്‍ അംബേദ്കര്‍ പ്രതിമയുടെ തലയറുത്തു

അസംഗഡ്: ഉത്തര്‍ പ്രദേശില്‍ വീണ്ടും അംബേദ്കര്‍ പ്രതിമയ്‌ക്കെതിരെ ആക്രമണം. അസംഗഡില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. പ്രതിമയുടെ തല നീക്കം ചെയ്ത അവസ്ഥയിലാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് അംബേദ്കര്‍ പ്രതിമയ്ക്കു നേരെ അടുത്തകാലത്തുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ബുധനാഴ്ച മീററ്റില്‍ ഒരു അംബേദ്കര്‍ പ്രതിമ ഇത്തരത്തില്‍ തകര്‍ത്തിരുന്നു.

Next Story

RELATED STORIES

Share it