Alappuzha local

യുഡിഎഫ് രാപകല്‍ സമരം ജനരോഷത്തിന്റെ പ്രതീകമായി



ആലപ്പുഴ: 24 മണിക്കൂര്‍ നേരം നീണ്ടുനിന്ന യുഡിഎഫ് രാപ്പകല്‍ സമരം ആര്‍ത്തിരമ്പിയ ജനരോഷത്തിന്റെ പ്രതീകമായി ആറിനു രാവിലെ 11ന് ടൗണ്‍ ഹാള്‍ അങ്കണത്തിലെ വേദിയില്‍ അവസാനിച്ചു. നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ സമാപന സമരത്തിലും പങ്കെടുത്തു. കഴിഞ്ഞരാത്രി മുഴുവനും പ്രസംഗങ്ങളോടൊപ്പം, ആക്ഷേപ ഹാസ്യങ്ങളും, കലാപ്രകടനങ്ങളുമായി സമരവേദി സജീവമായിരുന്നു. 24 മണിക്കൂറും സമരത്തില്‍ പങ്കെടുത്തവര്‍ ഒരുപോള കണ്ണടയ്ക്കാതെയാണ് പങ്കാളികളായത്. വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെും ഒരു ചായയ്്ക്ക് പോലും രണ്ടു രൂപ ജിഎസ്ടി ഈടാക്കുന്ന സര്‍ക്കാര്‍ സാധാരണ ജനങ്ങലെ കൊള്ളയടിക്കുകയാണെും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആരേപിച്ചു. ആയിരക്കണക്കിന് അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന്് ഒഴിവാക്കിയ റേഷന്‍ കാര്‍ഡുകളുടെ അപാകത പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ആത്മാര്‍ഥതയും കാണിച്ചില്ലെന്ന്്് അദ്ദേഹം ആരേപിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളിയുടെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളത്തില്‍ മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, ഡിസിസി പ്രസിഡന്റ് എം ലിജു, മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, കെ.പി.സി.സി ഭാരവാഹികളായ അഡ്വ.സി.ആര്‍.ജയപ്രകാശ്, അഡ്വ.ബി.ബാബുപ്രസാദ്, അഡ്വ.ജോസ ഏബ്രഹാം, മാാര്‍ അബ്ദുള്‍ ലത്തീഫ്, എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി, എ.ത്രിവിക്രമന്‍ തമ്പി, അഡ്വ.ഡി.സുഗതന്‍, കെ.കെ.ഷാജു, യു.ഡി.എഫ് ജില്ലാ ഭാരവാഹികളായ എ.എം.നസീര്‍, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, ജോര്‍ജ് ജോസഫ്, ഏ.നിസാര്‍, കളത്തില്‍ വിജയന്‍, സി.കെ.ഷാജിമോഹന്‍, ജി.മുകുന്ദന്‍പിള്ള, എം.എന്‍ചന്ദ്രപ്രകാശ്, നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, എ എ റസാഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it