യുഡിഎഫിന്റെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചു; പുറങ്ങില്‍ സംഘര്‍ഷം
BY Sumeera SMR16 April 2016 4:56 AM GMT
Sumeera SMR16 April 2016 4:56 AM GMT
പൊന്നാനി: പുറങ്ങിലും സമീപ പ്രദേശങ്ങളിലും യുഡിഎഫ് സ്ഥാപിച്ച കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. ഇതിനെച്ചൊല്ലി ഇന്നലെ രാത്രി ഏഴരയോടെ പുറങ്ങില്‍ സംഘര്‍ഷമുണ്ടായി. പൊന്നാനി സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കൊടിമരങ്ങള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ ഒരു സംഘം ആക്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രദേശത്തെ ഓഡിറ്റോറിയത്തോട് ചേര്‍ന്ന് ഒരു സംഘം ലഹരി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരിന്നു.
ഇതില്‍ പ്രകോപിതരായവരാണ് കൊടിമരങ്ങള്‍ നശിപ്പിച്ചതെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘര്‍ഷ സ്ഥലത്തെത്തിയ പോലിസ് കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചതായി പരാതിയുണ്ട്. പ്രദേശത്തെ ലഹരി മാഫിയകളാണ് ആക്രമണത്തിന്റെ പിന്നിലെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. പ്രതിഷേധ മാര്‍ച്ചിനെത്തിയവരുടെ വാഹനങ്ങള്‍ വരെ ഈ സംഘം കേടുവരുത്തിയിരുന്നു. പെരുമ്പടപ്പ് പോലിസ് അന്വേഷണമാരംഭിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT