യുഡിഎഫിനെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും താനും നയിക്കും: സുധീരന്
BY swapna en4 Jan 2016 6:55 AM GMT
X
swapna en4 Jan 2016 6:55 AM GMT
കാസര്‍കോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും താനും നയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് പറഞ്ഞു.
കാസര്‍കോഡ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിലെ വെടിനിര്‍ത്തലിന് ശേഷം പാര്‍ട്ടിയിലെ ഐക്യം ശക്തമായിട്ടുണ്ട്. രാജ്യത്തിന്റെ മതേതര പൈതൃകം മോഡി ഭരണത്തിന്റെ തണലില്‍ തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അസഹിഷ്ണുത പുലര്‍ത്തി വര്‍ഗ്ഗീയ വല്ക്കരണത്തിനാണ് ശ്രമം. സിപിഎം വര്‍ഗ്ഗീയ ഫാസിസത്തിനെതിരേ നടത്തുന്ന പോരാട്ടം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കണം. കേരളത്തില്‍ വെള്ളാപ്പള്ളി പുതിയ മുഖം നല്കി വര്‍ഗ്ഗീയ ധ്രൂവീകരണം നടത്തുന്ന ദല്ലാളായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം രൂപീകരിച്ച പാര്‍ട്ടിക്ക് ജനം സ്വാധീനം ഇല്ലാതെ ഒറ്റപ്പെട്ടു കെടിക്കുകയാണ്. അക്രമരാഷ്ട്രീയത്തിനെതിരേയുള്ള ഏത് ശ്രമത്തെയും കോണ്‍ഗ്രസ്സ് പിന്തുണയ്ക്കും. സര്‍ക്കാരിന്റെ മദ്യനയം ഏറ്റവും വലിയ അംഗീകാരമാണ്. ഇന്നു വൈകിട്ട് കുംബളയില്‍ നിന്ന് കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനരക്ഷായാത്ര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT