palakkad local

യുകെ പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്ന് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം സന്ദര്‍ശിക്കും

തൃശൂര്‍: യുകെ പാര്‍ലിമെന്റംഗങ്ങള്‍ ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ ഇന്നു സന്ദര്‍ശിക്കുന്നു. രാവിലെ പത്തിന് കിലയില്‍ എത്തുന്ന യുകെ പാര്‍ലിമെന്റംഗങ്ങള്‍ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളജ്, കീമോ ഡേ കെയര്‍ സെന്റര്‍, കേരള കലാമണ്ഡലം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. കിലയില്‍ ഡോ. പി കെ ബിജു എംപി, ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ക്രെയിഗ് വിറ്റേക്കര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങളായ ആഞ്ചേല റെയ്‌നര്‍, ഡാനിയേല്‍ സീഷ്‌നര്‍, സ്റ്റീവ് റീഡ് എന്നീ എംപിമാരും ഉണ്ടാകും. ഇവരെ കൂടാതെ കോമണ്‍വെല്‍ത്ത് പാര്‍ലിമെന്ററി അസോസിയേഷന്‍ ഡെലിഗേഷന്‍ സെക്രട്ടറി റോബര്‍ട്ട് ഹാര്‍പ്പര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷി, പബ്ലിക് അഫയേര്‍സ് ഹെഡ് റൂഡി ഫെര്‍ണ്ണാണ്ടസ്, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറേറ്റിലെ റീജിയണല്‍ അഡൈ്വസര്‍ സിജോയ് തോമസ് എന്നിവരും സംഘത്തിലുണ്ടാകും. ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ തൃശൂര്‍ ജില്ലയുടെ പരിധിയില്‍ വരുന്ന കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നീ നിയമസഭ മണ്ഡലങ്ങളിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായും എംപിമാരുടെ സംഘം കിലയില്‍ കൂടിക്കാഴ്ച്ച നടത്തും.  മെഡിക്കല്‍ കോളജ് അലുംനി ഹാളില്‍ വെച്ച് കോളജിലെ വിവിധ വകുപ്പ് തലവന്‍മാരുമായും കൂടിക്കാഴ്ച്ച നടത്തും. കേരള കലാമണ്ഡലത്തിലെ സന്ദര്‍ശനത്തോടെ സംഘം മടങ്ങും.
Next Story

RELATED STORIES

Share it