Flash News

യുഎസ് സംസ്ഥാന തിരഞ്ഞെടുപ്പ്‌ : ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വന്‍വിജയം



വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടന്ന ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് വന്‍വിജയം. വെര്‍ജീനിയ, ന്യൂജഴ്‌സി എന്നിവിടങ്ങളിലാണു  ഡെമോക്രാറ്റുകള്‍ തൂത്തുവാരിയത്്. ട്രംപ് വിരുദ്ധ വികാരമാണ് ഇരു സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകള്‍ക്ക് സഹായകമായതെന്നാണ് വിലയിരുത്തല്‍.വെര്‍ജീനിയയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി റാല്‍ഫ് നോര്‍ത്തം റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ എഡ് ഗില്ലസ് പേയെയാണ് പരാജയപ്പെടുത്തിയത്. അഭയാര്‍ഥികളോടുള്ള സമീപനവും രാഷ്ട്രീയ കുട്ടുകെട്ടുമായിരുന്നു ഇവിടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. ന്യൂ ജഴ്‌സിയില്‍ ഫില്‍ മര്‍ഫി റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി കിം ഗ്വഡഗ്‌നോയെ പരാജയപ്പെടുത്തി. ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ നിലവിലെ മേയര്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഒരു ഭിന്നലിംഗ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തു വെര്‍ജീനിയ പ്പില്‍ ചരിത്രമെഴുതി. ഡെനിസ റോയം ആണ് സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭിന്ന ലിംഗക്കാരി. വെര്‍ജീനിയയില്‍ ഡെമോക്രാറ്റുകള്‍ 53.9 ശതമാനം വോട്ടും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി 44.9 ശതമാനം വോട്ടും നേടി. ന്യൂജഴ്‌സിയില്‍ ഡെ മോക്രാറ്റുകള്‍ 55.5 ശതമാനം വോട്ടു നേടി.
Next Story

RELATED STORIES

Share it