യുഎസ്: റൂബിയോക്കെതിരേ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി മാര്‍ക്കോ റൂബിയോക്കെതിരേ മറ്റു റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍. റൂബിയോ പരിചയസമ്പന്നനല്ലെന്നും ചിലരുടെ തിരക്കഥയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ആരോപിച്ചു. ക്രിസ്റ്റിക്കു പുറമേ ഡൊണാള്‍ഡ് ട്രംപും ജെബ് ബുഷും ഫ്‌ളോറിഡ സെനറ്ററായ റൂബിയോക്കെതിരേ ന്യൂഹാംപ്സ്റ്ററില്‍ നടന്ന സംവാദത്തില്‍ വിമര്‍ശനമുന്നയിച്ചു. പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരേ ആക്രമണമുയര്‍ത്തിയാണ് ചര്‍ച്ചയില്‍ റൂബിയോ തിരിച്ചടിച്ചത്. ന്യൂ ഹാംപ്സ്റ്റര്‍ ൈപ്രമറിക്കു നാമനിര്‍ദേശം നല്‍കേണ്ട തിയ്യതിക്കു നാലു ദിവസം മാത്രമുള്ളപ്പോഴായിരുന്നു ചര്‍ച്ച.
ദേശീയ സുരക്ഷ, ഗര്‍ഭഛിദ്രം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കഴിഞ്ഞദിവസം നടന്ന സംവാദത്തില്‍ പ്രകടമായിരുന്നു.
Next Story

RELATED STORIES

Share it