Flash News

യുഎസുമായി ചര്‍ച്ച നടത്തുമെന്ന് ഉത്തര കൊറിയ : ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകുന്നു



പ്യോങ്‌യാങ്: ശരിയായ സാഹചര്യം ഒത്തുവന്നാല്‍ യുഎസുമായി ചര്‍ച്ച നടത്തുമെന്നു മുതിര്‍ന്ന ഉത്തര കൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ചോ സണ്‍ ഹുയി. മുന്‍ യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രാലയത്തിലെ യുഎസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചോ നിലപാട് വ്യക്തമാക്കിയത്. സ്വദേശത്തേക്ക് മടങ്ങാന്‍ ബെയ്ജിങിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഭരണകൂടവുമായി ചര്‍ച്ചകള്‍ സാധ്യമാണെന്നു വ്യക്തമാക്കിയത്. ഉത്തര കൊറിയയുടെ മിസൈല്‍, ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്നതിനിടെയാണ് ചോമഞ്ഞുരുക്കത്തിനു സൂചന നല്‍കിയത്.
Next Story

RELATED STORIES

Share it