World

യുഎസില്‍ ജോണ്‍ ബോള്‍ട്ടന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മക്മാസ്റ്ററെ പുറത്താക്കി പകരം മുന്‍ യുഎന്‍ അംബാസഡര്‍ ജോണ്‍ ബോള്‍ട്ടനെ നിമയിച്ചു. ട്വിറ്ററിലുടെയാണ് ബോള്‍ട്ടന്റെ നിയമനം ട്രംപ് പ്രഖ്യാപിച്ചത്.
ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേ സൈനികനീക്കം നടത്തുന്നതിനെ അനുകൂലിക്കുന്നയാളാണ് ബോള്‍ട്ടന്‍. ബുഷ് ഭരണകാലത്ത് ഇറാഖ് യുദ്ധത്തെ ശക്തമായി പിന്തുണച്ചിരുന്നു. ബോള്‍ട്ടന്‍ യുദ്ധക്കൊതിയനാണെന്നും ആരോപണമുണ്ട്്.  ഉത്തര കൊറിയക്കും ഇറാനുമെതിരേ സൈന്യത്തെ ഉപയോഗിക്കണമെന്ന് ബോള്‍ട്ടണ്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ബോള്‍ട്ടന്റെ നിയമനത്തിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. നിയമനം രാജ്യതാല്‍പര്യത്തിന് എതിരാണെന്ന ്എതിരാളികള്‍ ആരോപിച്ചു. സുരക്ഷാ ഉപദേഷ്ടാവായിതിന് ശേഷം ഫോക്‌സ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ബോള്‍ട്ടന്‍ ഉത്തര കൊറിയയെയും ഇറാനെയും രൂക്ഷമായി  വിമര്‍ശിച്ചു. ഇവര്‍ക്കെതിരേ നീങ്ങാന്‍ പ്രസിഡന്റിന് എല്ലാവിധ മാര്‍ഗങ്ങളും നിര്‍ദേശിക്കുക എന്നത് തന്റെ ജോലിയാണ്.
എന്നാല്‍, തന്റെ നിലപാട്  പ്രകാരമായിരിക്കില്ല ട്രംപിന്റെ തീരുമാന പ്രകാരമായിരിക്കും കാര്യങ്ങള്‍ നടക്കുകയെന്നും ബോള്‍ട്ടന്‍ പറഞ്ഞു.
മക്മാസ്റ്ററിന്റെ സേവനം മികച്ചതായിരുന്നെന്ന് ട്രംപ് പറഞ്ഞു.  മക്മാസ്റ്ററേ പുറത്താക്കുമെന്ന ്‌നേരത്തെ സൂചനയുണ്ടായിരുന്നു. ഇത്രയും കാലം രാജ്യത്തെ സേവിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മക്മാസ്റ്റര്‍ പറഞ്ഞു.കഴിഞ്ഞയാഴ്ച സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ മാറ്റി സിഐഎ മുന്‍ ഡയറക്ടര്‍ മൈക്ക് പോംപിക്ക്് ചുമതല നല്‍കിയിരുന്നു.  കാബിനറ്റില്‍ പൂര്‍ണമായും തന്റെ നിലപാടുകള്‍ അംഗീകരിക്കുന്നവരെ തിരുകിക്കയറ്റാനാണ് ട്രംപിന്റെ നീക്കം.
Next Story

RELATED STORIES

Share it