Flash News

യുഎസില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റു



ലോസ് ആഞ്ചലസ്: യുഎസിലെ കാലഫോര്‍ണിയയില്‍ ഇന്ത്യക്കാരനായ യുവാവിനു വെടിയേറ്റു. തെലങ്കാന സ്വദേശിയായ മുബീന്‍ അഹ്മദിനാണ് (26) കഴിഞ്ഞ ഞായറാഴ്ച പരിക്കേറ്റത്. സംഗറെഡ്ഡി ജില്ലയില്‍ നിന്നുള്ള മുബീന്‍ 2015ലാണു ബിരുദാനന്തര ബിരുദ പഠനത്തിനായി യുഎസിലെത്തിയത്. ഞായറാഴ്ച ഒരു വ്യാപാര സ്ഥാപനത്തില്‍ വച്ചുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്നാണ് പ്രദേശവാസികളായ ഒരുസംഘം യുവാക്കള്‍ മുബീനെ ആക്രമിച്ചതെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
Next Story

RELATED STORIES

Share it