Gulf

യുഎഇയില്‍ വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ 9 മരണം

യുഎഇയില്‍ വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ 9 മരണം
X


അബുദബി:  ചെറിയ പെരുന്നാള്‍ ആഘോഷ അവധികളിലുണ്ടായ വ്യത്യസ്ഥ വാഹനാപകടങ്ങളിലായി 9 പേര്‍ മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അബുദബിയില്‍ മാത്രം 5 പേരാണ് മരണപ്പെട്ടത്. അമിത വേഗതയും പെട്ടന്നുള്ള ലൈന്‍ മാറ്റലുമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അബുദബി പോലീസ് ട്രാഫിക്ക് വിഭാഗം മേധാവി മുഹമ്മദ് അല്‍ ഹുമൈരി അറിയിച്ചു.

ആഘോഷ ദിവസങ്ങളില്‍ ദുബയ് നിരത്തുകളില്‍ ചെറുതും വലുതുമായി 1346 റോടപകടങ്ങള്‍ സംഭവിച്ചതായി ദുബയ് പോലീസിന്റെ കമാന്റ് ആന്റ് കണ്‍ട്രോള്‍ വിഭാഗം ഉപ മേധാവി മേജര്‍ ജനറല്‍ അഹമ്മദ് അബ്ദുല്‍ റഹ്്മാന്‍ അഖീല്‍ അറിയിച്ചു. കണ്‍ട്രോള്‍ സെന്റര്‍ ഇതുമായി ബന്ധപ്പെട്ട് 15,263 ഫോണ്‍ കാളുകള്‍ വന്നതായും അദ്ദേഹം പറഞ്ഞു. റാസല്‍ ഖൈമയില്‍ 570 അപകടങ്ങള്‍ സംഭവിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ ഹുമൈദി വ്യക്തമാക്കി.
Next Story

RELATED STORIES

Share it