യാത്രക്കാര്‍ ബസ്സില്‍; കണ്ടക്ടര്‍ ബൈക്കില്‍
BY Sumeera SMR10 Jan 2016 5:13 AM GMT
Sumeera SMR10 Jan 2016 5:13 AM GMT
തിരൂര്‍: യാത്രക്കാര്‍ ബസ്സില്‍ സഞ്ചരിക്കുകയും ബസ്സിന് പിറകിലായി മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ച് കണ്ടക്ടര്‍ ചാര്‍ജ് പിരിക്കുകയും ചെയ്യുന്നു. യാത്രാസൗകര്യം ഏറെക്കുറഞ്ഞ ആതവനാട് പഞ്ചായത്തിലെ കാട്ടിലങ്ങാടി-പുത്തനത്താണി റൂട്ടിലാണ് ഈ പുതുമ നിറഞ്ഞ കാഴ്ച്ച. അഞ്ച് മിനിറ്റിലേറെ ഇടവിട്ടാണ് ഈറൂട്ടില്‍ ബസ്സുകളോടുന്നത്.
അതുകൊണ്ട് ഏതു സമയവും യാത്രക്കാരെ കുത്തി നിറച്ചാണ് യാത്ര. പല സമയത്തും ബസ്സിന്റെ വാതിലില്‍ തൂങ്ങിയാണ് വിദ്യാര്‍ഥികളടക്കം യാത്ര ചെയ്യുന്നത്. അതിനാലാണ് കണ്ടക്ടര്‍ പിറകിലെ വാഹനത്തിലെത്തി ചാര്‍ജ് പിരിക്കേണ്ടി വരുന്നത്. ഈ റൂട്ടില്‍ ഓടുന്ന ബസ്സുകളുടെ ഉടമസ്ഥന് ഒരാളായതിനാല്‍ പലപ്പോഴും ട്രിപ്പ് മുടക്കുന്നതായും പരാതിയുണ്ട്. കുറച്ചുകാലം ഈ വഴി കെഎസ്ആര്‍ടിസി ബസ്സുകളോടിയെങ്കിലും അതും നിലച്ചതോടെ യാത്രാദുരിതത്തിന് ആക്കം കൂട്ടി. ഇതുവഴി കൂടുതല്‍ ബസ്സ് പെര്‍മിറ്റ് അനുവദിച്ചാലേ നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമാവൂ.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT