Flash News

'യാക്കൂബ് മേമന്‍ രക്തസാക്ഷി'; എംഐഎം നേതാവിനെതിരേ കേസ്

യാക്കൂബ് മേമന്‍ രക്തസാക്ഷി; എംഐഎം നേതാവിനെതിരേ കേസ്
X


MEMONമുംബൈ: യാക്കൂബ് മേമനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്തതിന് ഓള്‍ ഇന്ത്യ മജലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(എ.ഐ.എം.ഐ.എം) നേതാവിനെതിരേ പോലിസ് കേസ്സെടുത്തു. മുംബൈയിലെ പാര്‍ട്ടി നേതാവ് ജാവേദ് ഡോണിനെതിരേയാണ് കേസ്.
റോജോദാസ് വാഡയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് ജാവേദ് യാക്കൂബ് മേമനെ രക്തസാക്ഷിയെന്ന് വിളിച്ചത്.
ഇവിടെ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷക്കീലാ ബാനുവിന്റെ റാലിയിലാണ് ജാവേദ് വിവാദ പ്രസ്താവന നടത്തിയത്. ബസര്‍പത് പോലിസാണ് ജാവേദിനെതിരേ കേസ്സെടുത്തത്. ജാവേദിന്റെ വീഡിയോ മുംബൈയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് കേസ്സ്.
1993 ലെ മുംബൈ സ്‌ഫോടനത്തിലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ജൂലായ് 30നാണ് യാക്കൂബ് മേമനെ തൂക്കിലേറ്റിയത്.
Next Story

RELATED STORIES

Share it