Flash News

യമനിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി വേണം



സന്‍ആ: സൗദി അറേബ്യ അതിര്‍ത്തികള്‍ അടച്ച, യുദ്ധക്കെടുതി അനുഭവിക്കുന്ന യമനിലേക്കു  സഹായങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്ന് സന്നദ്ധ സംഘടനകള്‍. നിലവിലെ സാഹചര്യം ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന ആയിരക്കണക്കിനു പേരുടെ ജീവിതം അപകടത്തിലാക്കുമെന്നും യുഎന്‍, റെഡ്‌ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അറബ് സഖ്യം യമനുമായുള്ള കര, വ്യോമ, ജല അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചിരുന്നു. സൗദിക്കു നേരെയുണ്ടായ മിസൈല്‍ ആക്രമണശ്രമത്തിനു പിന്നാലെയാണ്‌നടപടി. ഇറാന്‍ ഹൂഥികള്‍ക്ക് ആയുധം കൈമാറുന്നതു തടയാനാണു നടപടിയെന്നാണ് സഖ്യത്തിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it