kozhikode local

യദുകൃഷ്ണന്‍ നേരിടുന്ന പ്രതിസന്ധി സവര്‍ണാധിപത്യത്തിന്റേത്‌



കൊയിലാണ്ടി: ശാന്തിക്കാരന്‍ യദുകൃഷ്ണന്‍ നേരിടുന്ന പ്രതിസന്ധി സവര്‍ണ്ണ മേധാവികള്‍ സൃഷ്ടിക്കുന്നതാണെന്ന് സ്വാമി സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു. ജാതിഭേദത്തിന്റെ മതില്‍കെട്ട് ഭേദിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവല്ല വളഞ്ഞപട്ടം മണപ്പുറം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായി നിയമിച്ചത്. എന്നാല്‍ അവര്‍ണ്ണസമുദായാംഗമായ അദ്ദേഹത്തിനെതിരെ ജാതിക്കോമരങ്ങള്‍ സംഘടിച്ചിരിക്കയാണ്. ഇതാകട്ടെ ആയിരത്തിഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ സവര്‍ണര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സമ്പ്രദായമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് ശക്തമായ പ്രതികരണം ഉയര്‍ന്നുവരണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. കൊയിലാണ്ടിയില്‍ ശ്രദ്ധ സാമൂഹ്യപാഠശാല സംഘടിപ്പിച്ച പ്രതിരോധത്തിന്റെ ഉല്‍സവം പരിപാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്‍പറ്റ നാരായണന്‍ അധ്യക്ഷതവഹിച്ചു. എന്‍ വി ബാലകൃഷ്ണന്‍ സംസാരിച്ചു. തുടര്‍ന്ന് ഗസര്‍സന്ധ്യ അരങ്ങേറി.
Next Story

RELATED STORIES

Share it