Flash News

മൗലാനാ നുഅ്മാനിക്ക് എതിരായ കേസ് ഭീഷണിയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനിക്കെതിരേ മതനിന്ദ ആരോപിച്ച് കേസെടുത്ത ഹസ്‌റത്ത്ഗഞ്ച് പോലിസ് നടപടിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ശക്തമായി പ്രതിഷേധിച്ചു. മൗലാനാ സജ്ജാദ് നുഅ്മാനിക്കെതിരേ യുപി ശിയാ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളോടുള്ള മൗലാനാ നുഅ്മാനിയുടെ പ്രതിബദ്ധതയും അര്‍പ്പണബോധവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. ഏതെങ്കിലും മതത്തിനോ സമുദായത്തിനോ എതിരേ അദ്ദേഹം ഒരിക്കലും സംസാരിക്കില്ല. അതേസമയം, അദ്ദേഹം സംഘപരിവാരത്തിന്റെ വിഭാഗീയ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശ—കനാണ്.
ആര്‍എസ്എസിനെയും അവരുടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും വിമര്‍ശിക്കുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ വിമര്‍ശനമല്ല. ആര്‍എസ്എസിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുന്ന വസീം റിസ്‌വി ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന മുസ്‌ലിം നേതാക്കളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കാനുള്ള പദ്ധതിയുടെ ഭാഗമാവുകയാണ്.
ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ഈ എഫ്‌ഐആറെന്ന് ഇ അബൂബക്കര്‍ വ്യക്തമാക്കി. മൗലാനാ നുഅ്മാനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച റിസ്‌വിയെ പോലുള്ളവരെ ഉപയോഗിച്ച് മുസ്‌ലിം നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it