kasaragod local

മൗലാനാ അബുല്‍കലാം ആസാദ് സ്റ്റേഡിയം അവഗണനയില്‍



ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മൗലാനാ അബുല്‍കലാം ആസാദ് മൈതാനം അധികൃതരുടെ അവഗണനമൂലം നശിക്കുന്നു. ബോവിക്കാനം എയുപി സ്‌കൂളിന് സമീപത്തായി ഒരേക്കറോളം സ്ഥലത്ത് പവലിയനും ഇരിപ്പിടവും അടക്കമുള്ള മൈതാനം പഞ്ചായത്താണ് നിര്‍മിച്ചത്. മൂന്ന് മുറികളും ഒരു ശുചിമുറിയുമടക്കം പണിത പവലിയന്റെ വാതിലുകളും ജനാലകളും ചുമരിന്റെ കല്ലുകളും ഉള്‍പ്പടെ സാമൂഹിക ദ്രോഹികള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കെട്ടിടം ആറു വര്‍ഷം മുമ്പ് അധികൃതര്‍ പൊളിച്ച് മാറ്റുകയായിരുന്നു. കരിങ്കലും ചെങ്കലും കൊണ്ട് നിര്‍മിച്ച മൈതാനത്തിന്റെ ഇരിപ്പിടമിപ്പോള്‍ പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. മൈതാനത്തിന്റെ ചുറ്റുഭാഗം കെട്ടി പൊക്കിയ ചുറ്റു മതിലിന്റെ കല്ലുകളെല്ലാം പലയിടത്തും അടര്‍ന്ന് വീണതിനാല്‍ മഴ കാലത്ത് വെള്ളം കുത്തിയൊലിച്ച് മൈതാനത്തിലുണ്ടായിരുന്ന മണ്ണുകളെല്ലാം ഒലിച്ച് പോയി. പല ഭാഗത്തും തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണിപ്പോള്‍. എതാനും വര്‍ഷം മുമ്പ് വരെ ബോവിക്കാനത്തേയും പരിസരങ്ങളിലെയും സ്‌കൂളുകളുടെയും മറ്റു പല സംഘടനകളുടെ കലാ കായിക പരിപാടികള്‍ നടത്താന്‍ ഈ മൈതാനത്തെയാണ് ആശ്രയിച്ചിരുന്നത്. മൈതാനങ്ങളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് കായിക മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി പൈക്ക പദ്ധതി മുഖേന നിരവധി ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇവ പ്രയോജനപ്പെടുത്തി മൈതാനിയുടെ ശോച്യാവസ്ഥപരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് കായിക പ്രേമികള്‍ പറയുന്നു.
Next Story

RELATED STORIES

Share it