Flash News

മ്യാന്‍മര്‍ സൈനിക വിമാനം കടലില്‍ വീണ് നൂറിലേറെ പേരെ കാണാതായി



യംഗൂണ്‍: നൂറിലേറെ സൈനികരും അവരുടെ കുടുംബാംഗങ്ങളുമായി പറന്ന മ്യാന്‍മറിന്റെ സൈനികവിമാനം ആന്തമാന്‍ കടലില്‍ തകര്‍ന്നുവീണു. തെക്കന്‍ നഗരമായ മിയകില്‍ നിന്ന് യംഗൂണിലേക്ക് പോയ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. ദവൈ സിറ്റിയില്‍ നിന്ന് 218 കിലോമീറ്റര്‍ ദൂരെ സമുദ്രത്തിലാണ് നാവികസേനയുടെ കപ്പല്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തില്‍ എത്രപേര്‍ യാത്രക്കാരായുണ്ട് എന്നതു സംബന്ധിച്ച് വ്യത്യസ്തമായ റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 106 യാത്രക്കാരും 14 ജോലിക്കാരും വിമാനത്തിലുണ്ടെന്നാണ് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഓഫിസ് അറിയിച്ചത്. നാവികസേനയുടെ നാലു കപ്പലുകളും രണ്ടു വ്യോമസേനാ വിമാനങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്.
Next Story

RELATED STORIES

Share it