മോഹനന്‍ വൈദ്യര്‍ക്കെതിരേ പരാതി

തിരുവനന്തപുരം: ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍ വ്യാജ ചികില്‍സകനാണെന്നുകാട്ടി ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഡിജിപിക്ക് പരാതി നല്‍കി.
പാരിപ്പള്ളിയില്‍ ജനകീയ നാട്ടുവൈദ്യശാല എന്ന പേരില്‍ ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍ ചികില്‍സ നടത്തിവന്നിരുന്നു. ഇതേ ത്തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അന്വേഷണം നടത്തി കൗണ്‍സിലിന് റിപോര്‍ട്ട് നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ഈ കൗ ണ്‍സിലിന്റെ അച്ചടക്കസമിതി നടത്തിയ പരിശോധനയില്‍ ഇദ്ദേഹം നടത്തുന്നത് വ്യാജ ചികില്‍സയാണെന്നു കണ്ടെത്തി. ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്‌ട്രേഷനും ഇദ്ദേഹം നടത്തിയിട്ടില്ലായിരുന്നു.
Next Story

RELATED STORIES

Share it