മോഷണമാരോപിച്ച് 11കാരനെ മൂത്രം കുടിപ്പിച്ചു

ബറേലി: 30 കിലോ ഗോതമ്പ് മോഷ്ടിച്ചെന്നാരോപിച്ച് 11കാരനെ മര്‍ദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. ബറേലിയിലെ ഒരു ഗ്രാമത്തിലാണു സംഭവം. സംഭവത്തില്‍ പോലിസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
മീര്‍ഗഞ്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മേധാരൂപത്തിനു പരാതി നല്‍കിയ ശേഷമാണ് കേസെടുത്തതെന്ന് അവര്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടുവെന്ന് റൂറല്‍ എസ്പി യമുന പ്രസാദ് അറിയിച്ചു.
സംഭവത്തില്‍ പോലിസ് നേരത്തെ കേസെടുക്കാത്തതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മീര്‍ഗഞ്ച് പോലിസ് ഇന്‍സ്‌പെക്ടര്‍ മനോജ് പാണ്ഡെ പറഞ്ഞു.
Next Story

RELATED STORIES

Share it