മോഷണത്തിനു ശേഷം വാഹനവുമായി രക്ഷപ്പെട്ടയാള്‍ പിടിയില്‍
BY Sumeera SMR2 April 2016 5:05 AM GMT
Sumeera SMR2 April 2016 5:05 AM GMT
കൊണ്ടോട്ടി: വീട് കുത്തിത്തുറന്ന് മോഷണം നടത്തി വാഹനവുമായി കടന്നയാളെ കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാരാപറമ്പ് കുറ്റിയാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വാതല്ലൂര്‍ രാജന്(52)നെയാണ് പോലിസ് പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 6ന് കൊട്ടപ്പുറം സഹകരണ ബാങ്കിന് സമീപം താമസിക്കുന്ന വേലായുധന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്. വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ പ്രതി അലമാരയില്‍ സൂക്ഷിച്ച പണവും, വാഹനത്തിന്റെ താക്കോലും കവര്‍ന്ന് വീടിന്റെ ഉമ്മറത്ത് നിര്‍ത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു.കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ ഇയാള്‍ 20 വര്‍ഷത്തോളമായി കോഴിക്കോട്ടും പരിസരങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയാണ്. ഇയാള്‍ മോഷ്ടിച്ച സ്കൂട്ടര്‍ പോലിസ് കണ്ടെടുത്തു.
കൊണ്ടോട്ടി സിഐ പി കെ സന്തോഷിന്റെ നിര്‍ദേശത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥ്, കെ അബ്ദുള്‍ അസീസ് എന്നിവരും, കരിപ്പൂര്‍ എസ്ഐ ബിനു, അഡിഷനല്‍ എസ്ഐ വിശ്വനാഥ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT