Flash News

മോശം പെരുമാറ്റം: റോമന്‍ ആരാധകര്‍ക്ക് വിലക്ക്, ക്ലബിന് പിഴ

മോശം പെരുമാറ്റം: റോമന്‍ ആരാധകര്‍ക്ക് വിലക്ക്, ക്ലബിന് പിഴ
X

സൂറിച്ച്: ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ സെമി ഫൈനലില്‍ നടത്തിയ ആക്രമണത്തിനും മോശം പെരുമാറ്റത്തിനും ആരാധകര്‍ക്കെതിരേ ഫിഫയുടെ നടപടി. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ റോമ ആരാധകര്‍ ലിവര്‍പൂള്‍ ആരാധകരെ ആക്രമിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനൊടുവില്‍ റോമന്‍ ആരാധകര്‍ക്ക് റോമയുടെ അടുത്ത യൂറോപ്യന്‍ മല്‍സരത്തില്‍ വിലക്കും ക്ലബ്ബിന് 34 ലക്ഷം രൂപ പിഴയും യുവേഫ വിധിച്ചു. കൂടാതെ റോമയുടെ അടുത്ത എവേ മല്‍സരത്തില്‍ പങ്കെടുക്കുന്നതിനും ആരാധകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it