Idukki local

മോദി സര്‍ക്കാര്‍ കൊഞ്ഞനം കുത്തുകയാണെന്ന് മന്ത്രി എം എം മണി



തൊടുപുഴ :ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാതെ മോദി സര്‍ക്കാര്‍ കൊഞ്ഞനം കുത്തുകയാണെന്ന് മന്ത്രി എം എം മണി. എം ജിനദേവന്‍ സ്മാരക  ട്രസ്റ്റിന്റെയും സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം ജിനദേവന്‍ അനുസ്മരണ സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മൂന്നുവര്‍ഷത്തെ ആര്‍എസ്എസ് സംഘപരിവാര്‍ ഭരണത്തിനായില്ല. കാര്‍ഷികമേഖലയുടെ തകര്‍ച്ചയുടെ ഫലമായി 12,000ഓളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.ഗോരക്ഷയുടെപേരില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ജനാധിപത്യ വിരുദ്ധമാണ്. തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആദിവാസി മേഖലയായ ഇടമലക്കുടിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന പി കെ മുരളീധരനെ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ആദരിച്ചു. തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ വിതരണവും മേരി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി എന്‍ സദാനന്ദന്‍, മൂലമറ്റം ഏരിയ സെക്രട്ടറി കെ വി സണ്ണി, ജില്ലാ കമ്മിറ്റിയംഗം കെ എല്‍ ജോസഫ്, ട്രസ്റ്റ് അംഗം ദീപ ജിനദേവന്‍,ജിനദേവന്റെ സഹപ്രവര്‍ത്തകരായിരുന്ന എം കുമാരന്‍, എ ആര്‍ നാരായണന്‍, ട്രസ്റ്റ് സെക്രട്ടറി വി വി ഷാജി,  പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി കെ ലതീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it