Most commented

മോദി മുതല്‍ നിതീഷ് വരെ; തന്ത്രങ്ങള്‍ കിഷോറിന്റേത്

മോദി മുതല്‍ നിതീഷ് വരെ; തന്ത്രങ്ങള്‍ കിഷോറിന്റേത്
X
പട്‌ന: നരേന്ദ്ര മോദിയെ വിശുദ്ധനാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തിച്ച പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോര്‍ ദ്വീവേദി എന്ന യുവാവിന്റെ ബുദ്ധി തന്നെയാണ് ബിഹാറില്‍ നിതീഷ് കുമാറിനും തുണയായത്. കഴിഞ്ഞ മെയ് മുതല്‍ ബിഹാറിലെ ബക്‌സര്‍ സ്വദേശിയായ കിഷോര്‍ തന്റെ തന്ത്രങ്ങള്‍ നടപ്പാക്കിത്തുടങ്ങിയിരുന്നു.

prashanth

യുഎന്‍ ആരോഗ്യ വിദഗ്ധനായിരുന്ന കിഷോര്‍ ആഫ്രിക്കയിലെ സേവനം അവസാനിപ്പിച്ച് 2011ലാണ് ഇന്ത്യയിലെത്തിയത്. യുവ പ്രഫഷനലുകളുടെ സംഘം രൂപീകരിച്ച് 2012ല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കു വേണ്ടി പ്രവര്‍ത്തിച്ച് ലക്ഷ്യം കണ്ടു. പിന്നീട് കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ തിരഞ്ഞെടുപ്പിലും മോദിക്കു വേണ്ടി പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത് കിഷോറായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കു വേണ്ടി പ്രചാരണം സംഘടിപ്പിച്ച സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ് (സിഎജി) പിരിച്ചുവിട്ട് കിഷോര്‍ ആരംഭിച്ച ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐപിസി) എന്ന സ്ഥാപനമാണ് നിതീഷിനുവേണ്ടി പ്രചാരണം നടത്തിയത്. എംബിഎ, ഐഐടി ബിരുദധാരികളടങ്ങുന്ന സംഘമാണ് കിഷോറിന്റേത്.

മോദിക്ക് ഏറെ പ്രചാരം നേടിക്കൊടുത്ത ചായ് പെ ചര്‍ച്ച (ചായ ചര്‍ച്ച) 37കാരനായ കിഷോറിന്റെ ബുദ്ധിയായിരുന്നു. ഇതില്‍ അല്‍പം ഭേദഗതി വരുത്തി നിതീഷിനു വേണ്ടി പര്‍ച്ച പെ ചര്‍ച്ച (ലഘുലേഖ ചര്‍ച്ച) എന്ന പേരില്‍ ഗ്രാമങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണങ്ങള്‍ ആരായുന്നതായിരുന്നു പര്‍ച്ച പി ചര്‍ച്ച. 400ഓളം അലങ്കരിച്ച ട്രക്കുകള്‍ ഗ്രാമങ്ങളില്‍ കറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്യുകയും ജനങ്ങള്‍ക്കിടയില്‍ നിതീഷിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചാവിഷയമാക്കലായിരുന്നു പരിപാടി.

നിതീഷ് കുമാര്‍ ആദരണീയനും ബഹുമാന്യനുമാണെന്ന് ജനങ്ങളെ അറിയിക്കാന്‍ മുന്നാ സെ നിതീഷ് എന്ന പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തു. ഇതിലൂടെ നിതീഷിന്റെ കുട്ടിക്കാലം മുതല്‍ മുഖ്യമന്ത്രി പദം വരെയുള്ള കാലഘട്ടം വിശദീകരിച്ചു. ഗുജറാത്തില്‍ നരേന്ദ്ര മോദിക്കു വേണ്ടി സമാനമായ പരിപാടി ബാല്‍ നരേന്ദ്ര സംഘടിപ്പിച്ചിരുന്നു. മുമ്പ് യുപിയിലെ അമേത്തിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടിയും കിഷോര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it