മോദി സെല്‍ഫി:ചെലവായത് 1.06 കോടി
BY swapna en3 Nov 2015 4:20 AM GMT
swapna en3 Nov 2015 4:20 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അവതരിപ്പിച്ച സെല്‍ഫി വിത്ത് മോദി (മോദിയോടൊപ്പം സെല്‍ഫി) പ്രചാരണതന്ത്രത്തിന് ചെലവായത് 1.06 കോടി രൂപ. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ചെലവുകളെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കണക്കിലാണ് ബിജെപി ഇത് വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ ഈ തന്ത്രം വേണ്ടത്ര ഏശാത്തതിനാലാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇതൊഴിവാക്കിയത്.മോദിയുടെ ചിത്രത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ ഡല്‍ഹിയിലെ മണ്ഡലങ്ങളിലുടനീളം ബൂത്തുകള്‍ സ്ഥാപിക്കുകയും അനുബന്ധ സൗകര്യങ്ങളൊരുക്കുകയും ചെയ്തതിനാണ് തുക ചെലവായത്. പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസാണ് ചെലവുകള്‍ വഹിച്ചത്.2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടത്തിയ ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ പ്രചാരണങ്ങള്‍ക്കായി പാര്‍ട്ടി അന്ന് ചെലവാക്കിയത് 60 കോടിയില്‍പരം രൂപയായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT