Flash News

മോദിയെ വധിക്കാന്‍ ശ്രമിക്കുന്നത് ആര്‍ എസ് എസ്: ഷെഹ്‌ല റാഷിദ്

ന്യൂഡല്‍ഹി: ആര്‍എസ്എസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷിദ്. ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് മോദിയെ വധിച്ച് മുസ്‌ലിംകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും മേല്‍ കുറ്റംചാര്‍ത്തി ഇവരെ നിയമവിരുദ്ധമായി ശിക്ഷിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നായിരുന്നു ഷെഹ്‌ല റാഷിദ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ മാതൃകയില്‍ നരേന്ദ്രമോദിയെ വധിക്കാന്‍ മാവോവാദികള്‍ പദ്ധതി തയ്യാറാക്കിയെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൂനെ പോലിസിനെ പരിഹസിച്ചാണ് ഷെഹ്‌ല ട്വിറ്ററില്‍ പ്രതികരിച്ചത്.
എന്നാല്‍, ഇതിനെ ഗൗരവമായെടുത്താണ്  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെ ട്വിറ്ററിലൂടെ പ്രതികരിച്ചത്. പ്രധാനമന്ത്രിയെ വധിക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന് പ്രചാരണം നടത്തുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിഹാസരൂപേണയുള്ള തന്റെ ട്വിറ്റര്‍ പ്രതികരണത്തോട് അതിവൈകാരികമായാണ് ഗഡ്കരി പ്രതികരിക്കുന്നതെന്നായിരുന്നു ഇതിന് ഷെഹ്‌ലയുടെ മറുപടി.
Next Story

RELATED STORIES

Share it