Flash News

മോദിയെ ബീഫ് ഫെസ്റ്റ് നടത്തി 'സ്വീകരിച്ചു' ;യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മോദിയെ ബീഫ് ഫെസ്റ്റ് നടത്തി സ്വീകരിച്ചു ;യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X


കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബീഫ് ഫെസ്റ്റ്. പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേന വിമാനത്താവളത്തിന് പുറത്താണ് പ്രവര്‍ത്തകര്‍ ബീഫും ബ്രഡും കഴിച്ച് പ്രതിഷേധിച്ചത്. ഡിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എന്നാല്‍, പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പതിനഞ്ചോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it