മോദിയുടെ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയമെന്നു ചെന്നിത്തല
BY Sumeera SMR7 May 2016 4:37 AM GMT
Sumeera SMR7 May 2016 4:37 AM GMT
തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ ദാരുണമായ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിെല്ലന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞ രാഷട്രീയ തന്ത്രത്തിന്റെ ഭാഗമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പ്രധാനമന്ത്രിയെ പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാള് ഇത്തരം തരംതാഴ്ന്ന പ്രസ്താവന നടത്തരുതായിരുന്നെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അന്വേഷണത്തില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ നിലപാട് കേസന്വേഷണം ശരിയായ ദിശയിലാണെന്നതു വ്യക്തമാക്കുന്നു. ഇതെല്ലാം മറച്ചുവച്ച് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. സിപിഎമ്മും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് നാല് വോട്ടുതട്ടാനാവുമോ എന്നാണ് സിപിഎം നോക്കുന്നത്. ജിഷയുടെ അമ്മ സാജു പോള്‍ എംഎല്‍എയുടെ നിസ്സഹകരണത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഇക്കാര്യത്തിലൊന്നും യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കാത്തതു സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണെന്നും ചെന്നിത്തല കുറിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT