മോദിയും യോഗിയും ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍: സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരേന്ത്യന്‍ ഇറക്കുമതികളാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപിക്ക് സംസ്ഥാനത്ത് നേതാക്കളില്ലെന്നും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ വെറും ഡമ്മിയായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വരികയും പോവുകയും ചെയ്യും. എന്നാല്‍ പോരാട്ടം താനും യെദ്യൂരപ്പയും തമ്മിലാണ്. തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ബിജെപിക്കറിയാം- സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ സിദ്ധരാമയ്യയുടെ ഉത്തരേന്ത്യ ന്‍ ഇറക്കുമതി പരാമര്‍ശത്തിനെതിരേ ബിജെപി രംഗത്തെത്തി.  മോദിയെയും ആദിത്യനാഥിനെയും ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍ എന്ന് വിളിക്കുന്ന സിദ്ധരാമയ്യ സോണിയാഗാന്ധിയെ കുറിച്ച് എന്തു പറയുന്നുവെന്നും പാര്‍ട്ടി ചോദിച്ചു.
Next Story

RELATED STORIES

Share it