മോദിക്കെതിരായ പരാമര്‍ശം: മണിശങ്കര്‍ അയ്യറെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: മോദിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.  നരേന്ദ്ര മോദി തരം താണ യാളെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ അധിക്ഷേപ പരാമര്‍ശമാണ് വിവാദമായത്. മോദിയെ താണയാളെന്നു പറഞ്ഞ് അധിക്ഷേപിച്ചതിന് അയ്യര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബിജെപി കോണ്‍ഗ്രസ്സിനെതിരേ മോശമായ ഭാഷ ഉപയോഗിക്കാറുണ്ടെങ്കിലും കോണ്‍ഗ്രസ്സിന് ആ സംസ്‌കാരമല്ല ഉള്ളത്. താനും കോണ്‍ഗ്രസ്സും പ്രതീക്ഷിക്കുന്നത് തന്റെ പ്രസ്താവനയില്‍ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുമെന്നാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് മുഗള്‍ ഭരണകാലത്ത് ഷാജഹാന്റെ ഭരണശേഷം മകന്‍ ഔറംഗസേബ് അധികാരത്തിലെത്തിയ പോലെയാണെന്ന മോദിയുടെ പരിഹാസത്തിനെതിരേയായിരുന്നു അയ്യരുടെ പരാമര്‍ശം.
Next Story

RELATED STORIES

Share it