മോണ്ടിനെഗ്രോയ്ക്ക്  നാറ്റോയിലേക്ക് ക്ഷണം

ബ്രസ്സല്‍സ്: നാറ്റോ സഖ്യസേനയില്‍ അംഗമാവാന്‍ മോണ്ടിനെഗ്രോയെ സ്വാഗതം ചെയ്തു നാറ്റോ വിദേശകാര്യ മന്ത്രിമാര്‍. 2009ല്‍ അല്‍ബേനിയ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയതിനു ശേഷം ഇതാദ്യമായാണ് നാറ്റോ വിപുലീകരിക്കുന്നത്. അതേസമയം, യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തെ വിപുലീകരിക്കുന്നത് പ്രകോപനപരമാണെന്നു റഷ്യ ആരോപിച്ചു.
16 വര്‍ഷം മുമ്പ് മോണ്ടിനെഗ്രോ യൂഗോസ്ലാവിയയുടെ ഭാഗമായിരുന്ന കാലത്തു നടന്ന കൊസോവോ യുദ്ധത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ മോണ്ടിനെഗ്രോയെ ആക്രമിച്ചിരുന്നു. അതേസമയം, നാറ്റോ അംഗത്വത്തിനെതിരേ മോണ്ടിനെഗ്രോയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടക്കാന്‍ സാധ്യ—തയുള്ളതായി നേതാക്കള്‍ വിലയിരുത്തുന്നുണ്ട്. 6,50,000 ആളുകള്‍ മാത്രമുള്ള ബാല്‍ക്കന്‍ രാജ്യമായ മോണ്ടിനെഗ്രോയില്‍ 2000നടുത്ത് സൈനികര്‍ മാത്രമാണുള്ളത്.
Next Story

RELATED STORIES

Share it