Flash News

മോഡിയുടെ ബിരുദം : പൊരുത്തക്കേടുകള്‍ ഗൗരവമുള്ളതെന്ന് സൂചന; ആപ് നേതാക്കള്‍ സര്‍വകലാശാല സന്ദര്‍ശിച്ചു

മോഡിയുടെ ബിരുദം : പൊരുത്തക്കേടുകള്‍ ഗൗരവമുള്ളതെന്ന് സൂചന;  ആപ് നേതാക്കള്‍ സര്‍വകലാശാല സന്ദര്‍ശിച്ചു
X
AAP-LEADERS
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബിരുദമെന്ന പേരില്‍ ബിജെപി ഇന്നലെ പുറത്തിറക്കിയ രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ആം ആദ്മി നേതാക്കള്‍ ഡല്‍ഹി സര്‍വകലാശാല സന്ദര്‍ശിച്ചു. എന്നാല്‍ ഇവര്‍ക്ക് വൈസ് ചാന്‍സലറെ കാണാന്‍ സാധിച്ചില്ല. വിസിതിരക്കിലാണെന്നും നാളെ വരൂ എന്നും അധികൃതര്‍ അറിയിച്ചതനുസരിച്ച്്് നേതാക്കള്‍ക്ക് മടങ്ങിപ്പോകേണ്ടി വന്നു.
അതേസമയം പുറത്തുവിട്ട രേഖകളില്‍ ആം ആദ്മി നേതാക്കള്‍ ചൂണ്ടിക്കാട്ടിയ പൊരുത്തക്കേടുകള്‍ പ്രഥമദൃഷ്ട്യാ ഗൗരവമുള്ളവയാണെന്നാണ് സൂചന.വാര്‍ത്താസമ്മേളനം നടത്തി മോഡിയുടെ ബിരുദങ്ങള്‍ പ്രകാശനം ചെയ്യുന്നതോടെ ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിയുമെന്നാണ് കരുതിയതെങ്കിലും പ്രശ്‌നം ബിജെപിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പുറത്തുവിട്ട രേഖകളിലെ പൊരുത്തക്കേടുകളെന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.

ബിഎ മാര്‍ക്ക് ഷീറ്റിലും എഎ ബിരുദ സര്‍ട്ടിഫിക്കറ്റിലും അച്ചടിച്ച മോദിയുടെ പേരുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ബിഎ മാര്‍ക്ക് ഷീറ്റില്‍ കാണിച്ചിരിക്കുന്ന പേര് നരേന്ദ്ര കുമാര്‍ ദാമോദര്‍ദാസ് മോദി എന്നാവുമ്പോള്‍ എംഎ സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന പേര്  നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ്.

രേഖകളില്‍ കാണിച്ചിരിക്കുന്ന വര്‍ഷങ്ങള്‍ തമ്മിലും പൊരുത്തക്കേടുകള്‍ ഉണ്ട്.
ബിഎ മാര്‍ക്ക് ഷീറ്റ് കാണിക്കുന്ന വര്‍ഷം 1978 ആണ്. എന്നാല്‍, ബിരുദം നല്‍കിയിരിക്കുന്നത് 1979ലും.

മാര്‍ക്ക് ഷീറ്റുകളില്‍ ഒന്നില്‍ മോദിയുടെ പേരിന്റെ അവസാന സ്‌പെല്ലിങ് ഐ'എന്നും മറ്റൊന്നില്‍ വൈ'എന്നുമാണ്.

മോദിയുടെ എംഎ ബിരുദത്തിന്റെ പേര് എന്റൈര്‍ പൊളിറ്റിക്കല്‍ സയന്‍സ്'ആണെന്നതും വിചിത്രമാണ്.

ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ കുറച്ചുഭാഗം കൈകൊണ്ടെഴുതിയതും കുറച്ചുഭാഗം ടൈ്പ്പ്് ചെയ്തതുമാണ്.

[related]1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത നരേന്ദ്രമോഡി പ്രധാനമന്ത്രിയല്ലെന്നും രാജസ്ഥാനിലെ അള്‍വാറില്‍ നിന്നുള്ള നരേന്ദ്ര മഹാവീര്‍ മോഡിയാണെന്നുമാണ് ആം ആദ്മി പാര്‍ട്ടി വാദിക്കുന്നത്.

Next Story

RELATED STORIES

Share it