World

മൊഗാദിഷുവില്‍ ബോംബ് സ്‌ഫോടനം: ആറു മരണം

മൊഗാദിഷു: മധ്യ മൊഗാദിഷുവിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. സൈനികനും സാധാരണക്കാരുമാണു കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ ഓഫിസിനും ഇസ്‌ലാമിക് സ്‌കൂളിനും സമീപം ഇന്നലെയാണു സ്‌ഫോടനമുണ്ടായത്. രണ്ടു കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ശബാബ് പോരാളികള്‍ ഏറ്റെടുത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ കാര്‍ ഡ്രൈവറടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌കൂളില്‍ കുട്ടികളുണ്ടായിരുന്നുവെങ്കിലും ഇടവേള സമയമായതിനാല്‍ പലരും പുറത്തുപോയിരുന്നു. ഇതാണ് മരണനിരക്കു കുറയാന്‍ ഇടയാക്കിയതെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ആറു കുട്ടികളും ഉള്‍പ്പെടും. സര്‍ക്കാര്‍ ഓഫിസാണ് സ്‌ഫോടനത്തില്‍ ലക്ഷ്യമിട്ടതെന്നും 10 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നും അല്‍ ശബാബ് നേതാവ് അബു മിസ്അബ് പറഞ്ഞു.
Next Story

RELATED STORIES

Share it