kasaragod local

മേല്‍പ്പാലങ്ങള്‍ക്ക് ഭരണാനുമതി; ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്ന പ്രതീക്ഷയില്‍ ജനം

മഞ്ചേശ്വരം: ഹൊസങ്കടി-ഉദ്യാവര്‍, മഞ്ചേശ്വരം-ഉദ്യാവര്‍, കുമ്പള, ഉദുമ, കുശാല്‍നഗര്‍, ബീരിച്ചേരി, എടച്ചാക്കൈ, നടക്കാവ് തുടങ്ങിയ റെയില്‍വേ പാലങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.
ഹൊസങ്കടി-ഉദ്യാവര്‍ മേല്‍പാലത്തിന് 10.94 കോടിയും കുശാല്‍നഗര്‍ മേല്‍പാലത്തിന് 39.44 കോടിയും ഉദുമ മേല്‍പാലത്തിന് 27.60 കോടിയും ബീരിച്ചേരി മേല്‍പാലത്തിന് 38.68 കോടിയും മഞ്ചേശ്വരം-ഉദ്യാവര്‍ മേല്‍പാലത്തിന് 39.96 കോടിയും കുമ്പള മേല്‍പാലത്തിന് 48.82 കോടിയുടേയും ഭരണാനുമതിയാണ് ലഭിച്ചത്.
പി ബി അബ്ദുര്‍റസാഖ് എംഎല്‍എ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഹൊസങ്കടി-ഉദ്യാവര്‍, മഞ്ചേശ്വരം-ഉദ്യാവര്‍, കുമ്പള റെയില്‍വേ മേല്‍പാലങ്ങള്‍ക്ക്് അനുമതിനല്‍കിയത്. ഇതിനുള്ള ഫണ്ട് ഇപ്പോഴാണ് നീക്കിവച്ചത്.
മേല്‍പാലം യാഥാര്‍ഥ്യമാക ുന്നതോടെ മഞ്ചേശ്വരം ഭാഗത്തെ ഗതാഗതകുരുക്കിനും ട്രെയിന്‍തട്ടിയുള്ള മരണങ്ങള്‍ക്ക ും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Next Story

RELATED STORIES

Share it