Flash News

മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണിയില്‍ പലായനം ചെയ്ത മുസ്‌ലിംകള്‍ ദുരിതത്തില്‍

മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണിയില്‍ പലായനം ചെയ്ത മുസ്‌ലിംകള്‍ ദുരിതത്തില്‍
X


ജെയ്പൂര്‍: രാജസ്ഥാനില്‍ ഒരു ഗ്രാമത്തില്‍ നിന്ന് മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണിയെത്തുടര്‍ന്ന് പലായനം ചെയ്യേണ്ടി വന്ന മുസ്‌ലിംകള്‍ ദുരിതത്തില്‍. ജെയ്‌സാല്‍മീര്‍ ജില്ലയിലാണ് സംഭവം. 200ഓളം മുസ്‌ലിംകളാണ് ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്. ഇവര്‍ക്കായി താല്‍ക്കാലിക അഭയകേന്ദ്രം ഒരുക്കിയിരുന്നെങ്കിലും ദിവസങ്ങളായി ഇവര്‍ക്ക് ഭക്ഷണമില്ല. സവര്‍ണരായ ഹിന്ദുക്കള്‍ മുസ്‌ലിംകളോടെല്ലാം പ്രദേശം വിട്ടുപോവാന്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപോര്‍ട്ട്.

[related]
Next Story

RELATED STORIES

Share it