മെഹുല്‍ ചോസ്‌കി എടുത്ത വായ്പ: സിബിഐ അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് നേതൃത്വം നല്‍കുന്ന 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് മെഹു ല്‍ ചോസ്‌കിയും അദ്ദേഹത്തിന്റെ കമ്പനികളും എടുത്ത 5,280 കോടിയോളം വരുന്ന മറ്റൊരു വായ്പ സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി സിബിഐ. ചോസ്‌കിക്കും അദ്ദേഹത്തിന്റെ ഗീതാഞ്ജലി ഗ്രൂപ്പിനുമെതിരേ നിലവിലുള്ള എഫ്‌ഐആറിന്റെ ഭാഗമായാണ് അന്വേഷണമെന്ന് സിബിഐ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് കാനറാ ബാങ്കിന്റെ ബഹ്‌റയ്ന്‍ ശാഖയിലെ രണ്ട് ഉദ്യോഗസ്ഥരെയും ബാങ്ക് ഓഫ് ഇന്ത്യയിലെ (ബിഒഐ) ബെല്‍ജിയം നഗരമായ ആന്റെ വെര്‍പിലെ ശാഖയിലെ ഉദ്യോഗസ്ഥനെയും സിബിഐ ചോദ്യം ചെയ്തു.
Next Story

RELATED STORIES

Share it