മെഹബൂബ നാളെ അധികാരമേല്‍ക്കും
BY Sumeera SMR2 April 2016 7:50 PM GMT
Sumeera SMR2 April 2016 7:50 PM GMT
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മെഹ്ബൂബയ്ക്കു പുറമെ ബിജെപി നേതാവ് ഡോ. നിര്‍മല്‍ സിങും മറ്റു മന്ത്രിമാരും അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്കു മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ ക്ഷണിച്ചിട്ടുണ്ട്.
കശ്മീരിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, മുതിര്‍ന്ന ബിജെപി നേതാവ് ജിതേന്ദ്ര സിങ് എന്നിവരും പങ്കെടുക്കും. ഇന്ന് ജമ്മുവിലെത്തുന്ന മെഹ്ബൂബ വകുപ്പു വിതരണം സംബന്ധിച്ച് പിഡിപി നേതാക്കളുമായും ബിജെപി നിയമസഭാകക്ഷി നേതാവ് നിര്‍മല്‍ സിങുമായും ചര്‍ച്ച നടത്തും. പിഡിപി നേതൃത്വം അഴിച്ചുപണിയുന്നതുസംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി പ്രത്യേക ചര്‍ച്ചയും നടത്തുന്നുണ്ട്.
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഇരു പാര്‍ട്ടികളുടെയും സംയുക്ത പ്രസ്താവന ഗവര്‍ണര്‍ എന്‍ എന്‍ വോറയ്ക്ക് അയക്കും. ബിജെപി നേതൃയോഗം പാര്‍ട്ടിയുടെ മന്ത്രിമാര്‍ ആരൊക്കെയാണെന്നു തീരുമാനിച്ചിട്ടുണ്ട്.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT