മെയ്ക് ഇന്‍ ഇന്ത്യ വാരത്തിനിടെ തീപ്പിടിത്തം
BY Sumeera SMR15 Feb 2016 2:07 AM GMT
Sumeera SMR15 Feb 2016 2:07 AM GMT
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സംഘടിപ്പിച്ച മെയ്ക് ഇന്‍ ഇന്ത്യ വാരത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടിക്കിടെ വന്‍ തീപിടിത്തം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു, ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, ബോളിവുഡ് നടന്മാരായ അമിതാബ് ബച്ചന്, ആമിര്‍ ഖാന്, ഹേമമാലിനി തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത ഗിര്‍ഗോം ചൗപാട്ടിയിലെ പരിപാടിക്കിടെയുണ്ടായ തീപിടിത്തം അര മണിക്കൂറിന് ശേഷമാണ് അഗ്നിശമന സേനാംഗങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്.
ആര്‍ക്കും പരിക്കില്ല. വിഐപികളെയെല്ലാം സുരക്ഷിതമായ സ്ഥലത്തേക്ക് ഉടന്‍ മാറ്റുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അമിതാബ് ബച്ചന്റെ സ്റ്റേജ് പരിപാടിക്ക് ശേഷം നൃത്തപരിപാടി തുടങ്ങിയപ്പോഴാണ് തീ പടര്‍ന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് വേദി മൊത്തം തീ പടരുകയായിരുന്നു. തീപിടിക്കാന്‍ കാരണം വ്യക്തമല്ല. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 12000ത്തോളം പേര് പരിപാടി കാണാനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ വിവരങ്ങള്‍ ആരാഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT