thrissur local

മെഡി. കോളജില്‍ നടത്തിയ പുനര്‍ജനി പദ്ധതി വന്‍ വിജയകരമെന്ന് വിദ്യാര്‍ഥികള്‍

കുന്നംകുളം: റോയല്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പുനര്‍ജ്ജനി പദ്ധതി വന്‍ വിജയകരമായെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുനര്‍ നിര്‍മ്മാണത്തിന് സാധ്യമല്ലാതെ തുരുമ്പെടുത്ത് കിടന്നിരുന്ന പത്ത് ലക്ഷം രൂപയോളം മതിപ്പുള്ള ഉപകരണങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തന സജ്ജമാക്കി.
സാങ്കേതിക വകുപ്പിന് കീഴിലുള്ള എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പുനര്‍ജ്ജനിയുമായി കുട്ടികള്‍ മെഡിക്കല്‍ കോളജിലെത്തിയത്.
1990 ന് ശേഷം ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഒഴുനികത്താതിനാല്‍ ചെറിയ തകരാര്‍ കൊണ്ട് പോലും ഉപേക്ഷിക്കപെട്ട നിരവധി ഉപകരണങ്ങളാണ് ആശുപത്രിയില്‍ കെട്ടികിടന്നിരുന്നത്.
ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ മാത്രമല്ല, കസേരകളും ലിഫ്റ്റും കംപ്യൂട്ടറുകളും തിയേറ്ററുകളിലെ ലൈറ്റുകളും തുടങ്ങി സാങ്കേതിക സംവിധാനങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായിരുന്നു.
പത്ത് ദിവസത്തെ ക്യാംപില്‍ 55 ല്‍പരം എഞ്ചീനിയറിംഗ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഇവയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയത്.
പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ ഉപകരണങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ, ഇനി അറ്റകുറ്റപണികള്‍ ആവശ്യമുണ്ടോ തുടങ്ങിയവ പരിശോധിക്കാന്‍ വിദ്യാര്‍ഥികള്‍ എല്ലാമാസവും രണ്ടുദിവസം ആശുപത്രിയില്‍ എത്തും.
ചെയ്ത പ്രവര്‍ത്തികള്‍ മാത്രമല്ല കേടായ ഉപകരണങ്ങള്‍ മുഴുവന്‍ റിപ്പയര്‍ ചെയ്ത് ഉപയോഗപ്രഥമാക്കാനുള്ള സാഹചര്യവും ഇവര്‍ ഒരുക്കുന്നുണ്ട്.
പത്ത് നാളത്തെ പ്രവര്‍ത്തനംകൊണ്ട് പത്ത് ലക്ഷം രൂപയിലധികം വിലവരുന്ന ആസ്തി സര്‍ക്കാരിന് നല്‍കാന്‍ ഇവരുടെ പ്രയത്‌നത്താല്‍ സാധിച്ചുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കൃഷ്ണകുമാര്‍, ലക്ഷ്മിദേവി, നസീഹ് റഹ്മാന്‍, സഞ്ജു തസ്‌നി, സ്മൃതി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it