Flash News

മെഡിക്കല്‍ സീറ്റ് വിലക്ക്: ആരോഗ്യവകുപ്പ് മറുപടി പറയണം- കാംപസ് ഫ്രണ്ട്‌

കോഴിക്കോട്: രണ്ട് ഗവണ്‍മെന്റ് കോളജുകളിലടക്കം 12 മെഡിക്കല്‍ കോളജുകളിലായി 1600 മെഡിക്കല്‍ സീറ്റിന് വിലക്കേര്‍പ്പെടുത്തിയതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് വെളിവായിരിക്കുന്നതെന്ന്  കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ അല്‍ ബിലാല്‍ സലീം.
അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സീറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥയാണ് ഇത്തരം ഒരു റിപോര്‍ട്ടിലേക്ക് എംസിഐയെ നയിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആരെ സഹായിക്കാനാണ് രണ്ട് ഗവ. കോളജുകളിലടക്കം സൗകര്യം ഒരുക്കാതിരുന്നതെന്നു സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കണം. പാലക്കാട്, ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലും സൗകര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ടെന്നാണു റിപോര്‍ട്ട് വ്യക്തമാക്കുന്നത്.
ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങി  മെഡിക്കല്‍ മേഖലയെ വിറ്റഴിക്കു—ന്ന മാഫിയയ്ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മെഡിക്കല്‍ മേഖലയെ ലാഘവത്തോടെ കാണുന്ന സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണ്. സര്‍ക്കാര്‍ കോളജുകളിലേത് ഉള്‍പ്പെടെ 281 മെറിറ്റ് സീറ്റുകളിലടക്കം യോഗ്യത നേടി വരുന്ന വിദ്യാര്‍ഥികളുടെ അവസരം ഇക്കാരണത്താല്‍ നഷ്ടപ്പെടുകയാണ്. വിലക്ക് പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ബിലാല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it