kozhikode local

മെഡിക്കല്‍ കോളജില്‍ രോഗികള്‍ വെന്തുരുകുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജ് അസ്ഥിരോഗ വാര്‍ഡുകളായ 24ലും വരാന്തകളിലും ഫാനുകളില്ലാതെ രോഗികള്‍ വെന്തുരുകുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളാണ് കനത്ത ചൂടില്‍ വെന്തുരുകുന്നത്. വരാന്തകളിലും വാര്‍ഡുകളിലും രോഗികള്‍ തിങ്ങിനിറഞ്ഞ നിലയിലാണ്.
മൂന്നു നിലകളുള്ള മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടത്തില്‍ മുകള്‍ നിലയിലെ വാര്‍ഡുകളിലാണ് ചൂട് കൂടുതല്‍. പല ഫാനുകളും പ്രവര്‍ത്തനരഹിതമാണ്. കാലപ്പഴക്കം കൊണ്ട് പലതും ശരിയായി പ്രവര്‍ത്തിക്കുന്നില്ല. വരാന്തയില്‍ കിടക്കുന്നവര്‍ക്കാണ് ദുരിതം കൂടുതല്‍. വരാന്തകളില്‍ ഒരു ഫാനുപോലുമില്ല.
ആവശ്യമായ വെന്റിലേഷന്‍ പോലുമില്ലാത്തതിനാല്‍ പുറത്തുനിന്നു കാറ്റ് കടക്കുന്നില്ല. പല സന്നദ്ധ സംഘടനകളും ഫാനുകള്‍ നല്‍കാന്‍ തയ്യാറായിട്ടും മെഡിക്കല്‍ കോളജിലെ പൊതുമരാമത്ത് വിഭാഗത്തിലെ ഇലക്ട്രിക്കല്‍ വിഭാഗം ഫാനുകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കുന്നില്ല.
ഡോക്ടര്‍മാരുടെ റൂമുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ലാതെ വാര്‍ഡുകളിലേക്കും വരാന്തകളിലേക്കും ഇലക്ട്രിക്കല്‍ വിഭാഗം തിരിഞ്ഞുനോക്കാറില്ല.
Next Story

RELATED STORIES

Share it