kozhikode local

മെഡിക്കല്‍ കോളജില്‍ അത്യാധുനിക സിടി സ്‌കാനര്‍ എത്തി



കോഴിക്കോട്: മെഡിക്കല്‍ കോ ളജ് ആശുപത്രിയില്‍ രോഗികളുടെ വിദഗ്ധ ചികില്‍സാര്‍ഥം 64 സ്ലൈഡ് അത്യാധുനിക സിടി സ്‌കാനര്‍ എത്തി. നാലരകോടി ചെലവില്‍ ആശുപത്രി വികസനസമിതിയാണ് സ്‌കാനര്‍ എത്തിച്ചത്. മൂന്ന് വര്‍ഷം മുമ്പേയാണ് ഇത് സംബന്ധമായി തീരുമാനം കൈക്കൊണ്ടിരുന്നത്. 2000 ത്തിലാണ് ഇവിടെ ആദ്യമായി സ്‌കാനര്‍ സ്ഥാപിച്ചിരുന്നത്.  2013ല്‍ രണ്ടാമത്തെ സ്‌കാനറും സ്ഥാപിച്ചു. ഇതില്‍ ആദ്യത്തേത് വര്‍ഷങ്ങളായി കേടായി കിടക്കുന്നു. വര്‍ക്ക് ലോഡ് കാരണം രണ്ടാമത്തേതും ഇടക്കിടെ കേടായിക്കൊണ്ടിരിക്കുന്നു. ദിനംപ്രതി 200 ഓളം പേര്‍ക്ക് സ്‌കാന്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ സ്‌കാന്‍ സ്ഥാപിക്കാന്‍ തീരുമാനം കൈകൊണ്ടത്. പുതിയ സി ടി സ്‌കാന്‍ സ്ഥാപിക്കാന്‍ വികസനസമിതി തീരുമാനം എടുത്തെങ്കിലും സര്‍ക്കാറിന്റെ ഭരണാനുമതി ലഭിക്കാന്‍ വൈകിയതാണ് സ്ഥാപിക്ക ല്‍ നീണ്ടുപോയത്. ആശുപത്രി വികസന സമിതിയംഗം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഭരണാനുമതി ലഭിക്കാന്‍ സാഹചര്യം ഒരുങ്ങിയത്. സ്ഥാപിക്കുന്നതിന് അനുമതി ആയെങ്കിലും പിന്നീട് സാമ്പത്തിക പ്രശ്‌നം പറഞ്ഞ് നീണ്ടുപോയി. ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ആയിരുന്നു ഇതിന്റെ പിന്നില്‍ കളിച്ചത്. ഒടുവില്‍ എം കെ രാഘവന്‍ എംപി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദം മൂലമാണ് സ്‌കാനര്‍ സ്ഥാപിക്കാന്‍ കളമൊരുങ്ങിയത്. 64 സ്ലൈഡ് സ്‌കാനര്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കകം സ്‌കാനിങ് നടത്തുന്നതിനും റിസര്‍ട്ട് ലഭിക്കുന്നതിനും സാധ്യമാവും. ഹൃദ്രോഗികള്‍ക്ക് കാത്ത്‌ലാബില്‍ പോവാതെ തന്നെ ആന്‍ജിയോഗ്രാം ചെയ്യുന്നതിന് ഇത് സഹായകമാവും. രോഗികള്‍ക്ക് സ്‌കാനിങ് ഇനി കാത്തിരുന്ന് മുഷിയേണ്ടിവരില്ല. ആശുപത്രിയില്‍ ചികില്‍സ തേടുന്ന പാവപ്പെട്ട രോഗികള്‍ക്ക് അത്യാധുനിക ഉപകരണമായ 64 സ്ലൈഡ് സിടി സ്‌കാനിലൂടെ നൂതന ചികില്‍സ ലഭ്യമാവുന്നത് ഏറെ ആശ്വാസകരമാണ്.
Next Story

RELATED STORIES

Share it