മെഡിക്കല്‍ എന്‍ട്രന്‍സ് ഡ്രസ് കോഡ്: വിശദീകരണം തേടി

കൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതിനെതിരേ സമര്‍പിച്ച ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനി അമാന്‍ ബിന്‍ത് ബഷീര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
മെയ് ഒന്നിന് ഇത്തവണത്തെ എന്‍ട്രന്‍സ് പരീക്ഷ നടക്കും. ഈ മെഡിക്കല്‍ പ്രവേശന പ്രരീക്ഷയ്ക്കും സിബിഎസ്ഇ ഡ്രസ് കോഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഹാഫ് സ്ലീവ് ഷര്‍ട്ട്, ടീ ഷര്‍ട്ട് അല്ലെങ്കില്‍ കുര്‍ത്ത. അതോടൊപ്പം പാന്റ്‌സ് അല്ലെങ്കില്‍ സല്‍വാര്‍. ഷൂവോ, ഹാഫ് ഷൂവോ അനുവദിക്കില്ല. സ്ലിപ്പര്‍ മാത്രമേ ധരിക്കാവൂ.
ശിരോവസ്ത്രം ധരിക്കുന്നത് തടയണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സിബിഎസ്ഇക്കുള്ളത്. ഇത് ഭരണഘടനാപരമായി മതസ്വാതന്ത്ര്യത്തിനെതിരാണെന്നും അതിനാല്‍ സിബിഎസ്ഇ സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
Next Story

RELATED STORIES

Share it