ernakulam local

മെട്രോ ട്രാക്കില്‍ യുവാവ് ഇറങ്ങിയോടിയ സംഭവം; കെഎംആര്‍എല്‍ അന്വേഷണം ആരംഭിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ ട്രാക്കിലൂടെ മദ്യലഹരിയില്‍ യുവാവ് ഇറങ്ങിയോടിയ സംഭവത്തില്‍ കെഎംആര്‍എല്‍ അന്വേഷണം ആരംഭിച്ചു.
കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷിന്റെ നിര്‍ദേശപ്രകാരം പ്രോജക്ട്‌സ് ഡയറക്ടര്‍ തിരുമന്‍ അര്‍ജുനനാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപോര്‍ട്ട് ഈ മാസം 26 ന് സമര്‍പിക്കും. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന കര്‍ശനമാക്കണമെന്ന് മെട്രോ അധികൃതര്‍ പോലിസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ചെവ്വാഴ്ചയാണ് മലപ്പുറം തേഞ്ഞിപ്പലം കെകെ പീടിക സ്വദേശി അലി അക്ബര്‍(33) മദ്യപിച്ച് മെട്രൊ ട്രെയിനില്‍ കയറുകയും സുരക്ഷാ ജീവനക്കാര്‍ പിടികൂടിയപ്പേള്‍ ട്രാക്കിലൂടെ ഇറങ്ങി ഓടുകയും ചെയ്തത്.
ഇതേ തുടര്‍ന്ന് മെട്രോ സര്‍വീസ് ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it