kozhikode local

മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം: മൂന്നംഗ സമിതിയെ നിയോഗിച്ചു



കോഴിക്കോട്: മെഡിക്കല്‍ കേ ാളേജിലെ പഠനത്തിന് ഉപയോഗപ്പെടുത്തിയതിന് ശേഷമുളള മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പ ഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജില്ലാ കലക്ടര്‍ യു വിജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, അനാട്ടമി വിഭാഗം മേധാവി എന്നിവരടങ്ങുന്നതാണ് സമിതി. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ അശാസ്ത്രീയമായി മറവുചെയ്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്. മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് വര്‍ഷത്തില്‍ 20 മൃതദേഹങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ മൃതദേഹാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാറുളളതായും ആശുപത്രി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ശാസ്ത്രീയ സംസ്‌കരണ സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് സംസ്ഥാന തലത്തിലുളള വിദഗ്ദരുടെ സഹായം ലഭ്യമാക്കുന്നതിനായി വിഷയം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുളളതായും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it