മൃഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ പുതിയ ചട്ടം
BY fousiya sidheek26 May 2017 3:29 AM GMT
fousiya sidheek26 May 2017 3:29 AM GMT
ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നായ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, അക്വേറിയങ്ങള്‍, കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവയെ പുതിയ ചട്ടത്തിനു കീഴില്‍ കൊണ്ടുവന്നു. മൃഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ വനം -പരിസ്ഥിതി മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പുറത്തുവിട്ടത്. ഈ നിയമപ്രകാരം അക്വേറിയങ്ങള്‍, കന്നുകാലി കേന്ദ്രങ്ങള്‍ എന്നിവ ഓരോ സംസ്ഥാനങ്ങളിലേക്കും മൃഗക്ഷേമ ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.നായ വളര്‍ത്തുകേന്ദ്രങ്ങളും കന്നുകാലി കേന്ദ്രങ്ങളും ജീവികള്‍ക്ക് നിശ്ചിത ഭക്ഷണ-താമസ സൗകര്യങ്ങളും വില്പന സംബന്ധിച്ചുള്ള നിയമങ്ങളും പാലിച്ചിരിക്കണം. ഓരോ ജില്ലയിലും കന്നുകാലി വില്പന നിരീക്ഷിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റിന്റെ കീഴില്‍ കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശമുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT