ernakulam local

മൂവാറ്റുപുഴ കീച്ചേരിപ്പടി ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷം



മൂവാറ്റുപുഴ: മൂവാറ്റുപുഴ കീച്ചേരിപ്പടി ജങ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു. കീച്ചേരിപ്പടിയില്‍ ജനപ്രതിനിധകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ബദല്‍ ഗതാഗത പരിഷ്‌കാരം ഒരുങ്ങുന്നു. കീച്ചേരിപ്പടി ജങ്ഷനിലെ ഗതാഗത കുരുക്ക് കാവുംങ്കര മേഖലയിലെ വണ്‍വെ സംവിധാനമടക്കം താറുമാറായിരിക്കുകയാണ്. ആറു മാസം മുമ്പ് കൊണ്ടു വന്ന പരിഷ്‌ക്കാരം മൂന്നു തവണ നടപ്പാക്കി പിന്‍വലിച്ചതോടെ നഗരം രൂക്ഷമായ ഗതാഗതക്കുരുക്കില്‍ അകപെടുകയായിരുന്നു. തിരക്കേറിയ കൊച്ചി ധനുഷ്‌കോടി ദേശീയ പാത കടന്നു പോകുന്ന കാവുംങ്കര മേഖലയിലെ ഗതാഗതക്കുരുക്ക് മൂലം അപകടങ്ങള്‍ പെരുകുകയും, ജനം ദുരിതത്തിലാകുകയും ചെയ്തതോടെയാണ് പുതിയ നീക്കം. കീച്ചേരി പടി ജങ്ഷനിലാണ് ഏറ്റവും അധികം ഗതാഗതപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. ഇതിനു പുറമെ വണ്‍വെ സംവിധാനമടക്കം താറുമാറായതോടെ ന്യൂ ബസാര്‍ റോഡിലും ഗതാഗത സ്തംഭനം പതിവാണ്. ജനകീയ കര്‍മസേന രൂപീകരിച്ച്  ട്രാഫിക് പോയിന്റുകളില്‍ ഇവരുടെ സേവനം ഉപയോഗപെടുത്തി പ്രശനങ്ങള്‍ പരിഹരിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി അടുത്തയാഴ്ച വിപുലമായ യോഗം ചേരുന്നതിന് തീരുമാനമെടുത്തതായി കൗ ണ്‍സിലര്‍ പി വൈ നൂറുദ്ദീന്‍ പറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെയാണ്  പരിഷ്‌ക്കരണം.
Next Story

RELATED STORIES

Share it