മൂന്നു ഹോട്ടലുകള്‍ക്ക് എന്‍ഒസി നല്‍കിയത് എല്‍ഡിഎഫ് ഭരണസമിതികള്‍

തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനിടെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച മൂന്നു ഹോട്ടലുകള്‍ക്ക് എന്‍ഒസി നല്‍കിയത് എല്‍ഡിഎഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങള്‍. വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടിന്റെ ബാര്‍ ലൈസന്‍സ് അപേക്ഷയ്ക്കു നിരാക്ഷേപ പത്രം നല്‍കിയത് എല്‍ഡിഎഫ് ഭരണസമിതിയാണ്.
ആലപ്പുഴ റമദയുടെ അപേക്ഷയിലും എന്‍ഒസി നല്‍കിയത് നഗരസഭയുടെ മുന്‍ എല്‍ഡിഎഫ് ഭരണസമിതിയാണ്. വയലാര്‍ വസുന്ധര സരോവരത്തിന് എന്‍ഒസി നല്‍കിയതും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മുന്‍ ഭരണസമിതി തന്നെയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
മൂന്നു ഹോട്ടലുകള്‍ കോടതി ഉത്തരവുപ്രകാരമാണു ലൈസന്‍സ് നേടിയത്. യുഡിഎഫ് ഭരണസമിതി എന്‍ഒസി നല്‍കിയതു കഠിനംകുളം ലേക്ക് പാലസിനും അത്താണി ഡയാന ഹൈറ്റ്‌സിനും മാത്രമാണ്. ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സിനു തദ്ദേശസ്ഥാപനത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയത് 2012ലാണ്. ക്രൗണ്‍ പ്ലാസയ്ക്ക് യുഡിഎഫ് ഭരിക്കുന്ന മരട് നഗരസഭ എന്‍ഒസി നിഷേധിച്ചതിനെത്തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it