kozhikode local

മൂന്നു പേരുടെ ജീവന്‍ രക്ഷിച്ച ഇട്ടോളി രാജീവനെ അനുമോദിച്ചു

നാദാപുരം: ഇരിങ്ങണ്ണൂര്‍ കല്ലാച്ചേരി കടവിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ രക്ഷിച്ച ഇട്ടോളി രാജീവനെ കടവ് റസിഡന്‍സ് അസോസിയേഷന്‍ അനുമോദിച്ചു. കഴിഞ്ഞ ബുധനാഴ്ച പതിനൊന്ന് മണിക്ക്  പുഴയില്‍ വേലിയിറക്ക സമയത്ത് മണലില്‍ നിന്ന് കക്ക പെറുക്കുന്നതിനിടെ വേലിയേറ്റമുണ്ടാവുകയും ഒരാള്‍ പൊക്കത്തില്‍ വെള്ളം പൊങ്ങിയതോടെ കരയിലേക്ക് നീങ്ങുന്നതിനിടെ ഒഴുക്കില്‍പെട്ട മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ട് മുങ്ങിതാഴുകയായിരുന്നു.
ഇരിങ്ങണ്ണൂര്‍ സ്വദേശി നാവത്ത് രാജന്റെ മകന്‍ ജിബീഷ്, അനുശ്രി, രാജന്റെ ഭാര്യാ സഹോദരിയുടെ മകള്‍ അളകന്ദ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. രാജീവന്റെ അവസരോചിതമായ ഇടപെടലിലൂടെ മൂന്ന് പേരുടെ ജീവനാണ് തിരിച്ച് കിട്ടിയത്. മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഒരു ദിവസത്തിന് ശേഷമാണ് സംഭവം പുറം ലോകമറിയുന്നത്. നിര്‍ധന കുടുംബത്തില്‍പെട്ട രാജീവനെ നാട്ടുകാര്‍ അഭിനന്ദിക്കുകയും ഉണ്ടായി. ഇന്നലെ കല്ലാച്ചരി കടവിലെ കടവ് റസിസന്‍സ് അസോസിയേഷന്‍ രാജീവന് സ്വീകരണം നല്‍കി. എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷന്‍ അനുമോദന ചടങ്ങ് ഉദ്ഘാടനവും, ഉപഹാര സമര്‍പ്പണവും നടത്തി. കെ രാജന്‍ അധ്യക്ഷത വഹിച്ചു. കാട്ടില്‍ രാജീവന്‍, മര്‍ക്കസുല്‍ ഹുദാ മസ്ജിദ് ഭാരവാഹി മൂസ ഹാജി, കാട്ടില്‍ അശോകന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it